Saturday, July 13, 2019

കവിതകൾ - മനുഷ്യപുത്രൻ






സ്നേഹത്തൈ തിന്നുക

കഴിക്കാൻ നിനക്ക്
എന്താണ് ഇഷ്ടം?

സ്നേഹത്തോടെ  കൊടുക്കുന്നത്  
എന്തും

സ്നേഹത്തെ  കഴിക്കാൻ
അതിനേക്കാളും ഇഷ്ടം.




പങ്കുവയ്ക്കൽ

എനിക്കും അവർക്കും ഇടയിൽ  
സംസാരം ഇല്ലാതെ പോകാൻ
ഒരു കാരണവും ഇല്ലെങ്കിലും
സംസാരിക്കാൻ ഒന്നുമില്ല.
കുറെ കാലം
എത്രയോ അവഗണിച്ചിട്ടും
ഇരുവർക്കും പൊതുവായ
എന്തോ ഒരു  തമാശ
സംഭവിക്കുമ്പോൾ
അവർ ചിരിക്കുന്നോ എന്ന്
എനിക്കും
ഞാൻ ചിരിക്കുന്നോ എന്ന്  
അവർക്കും  
നോക്കാതെ ഇരിക്കാൻ പറ്റാറില്ല.




ഇല്ലാത്ത സ്നേഹം

ഇല്ലാത്ത സ്നേഹത്തെ
കാണിക്കുന്നത്
ഒരു കല.

ഇല്ലാത്ത സ്നേഹം
തൊപ്പിക്കുള്ളിൽ നിന്നും
മന്ത്രവാദി എടുക്കുന്ന  
പ്രാവ്.

മാജിക് ഷോ ഇല്ലാത്തപ്പോൾ
പ്രാവുകൾ എവിടെയെന്നു
ആർക്കുമറിയില്ല.




എത്ര ചെറുതാണ്

എത്ര ചെറുതാണ്
ജീവിതം
അല്ലെ?

എന്തും  
തിരിച്ചു വാങ്ങാൻ
പറ്റാത്തത്രയും
തിരുത്താൻ
പറ്റാത്തത്രയും

ഏതു സ്നേഹത്തെയും  
ഏതു സമ്മാനത്തെയും  
തിരിച്ചു കൊടുക്കാൻ പറ്റാത്തത്രയും

പറയാൻ വന്നത്
തൊണ്ടയിൽ നിന്നു
പോകുന്നത്രയും  

ശ്‌മശാനത്തിൽ
പത്തു സെക്കൻഡിനുള്ളിൽ
ചാമ്പലാകുന്നതിനത്രയും

ഒരു ചെറിയ സ്റ്റാമ്പിനു  
പുറത്തു എഴുതുവാനുള്ളത്രയും

ആരും ആർക്കുവേണ്ടിയും
തിരിച്ചു വരാൻ കഴിയാത്തത്രയും

അത്രയും ചെറുതാണ്
ജീവിതം
എന്നാൽ
ചെറിയ സ്നേഹങ്ങളും
ചെറിയ വിഷമങ്ങളും
ചെറിയ അല്പത്തരങ്ങളും  
നമുക്ക് മതിയാവില്ലേ?





ആധുനിക തമിഴ് സാഹിത്യകാരൻ. 1980  ജനനംയഥാർത്ഥ നാമം എസ്‌. അബ്ദുൽ ഹമീദ്. 22 കൃതികളിലായി 3000 ത്തിൽ അധികം കവിതകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1980 കളിൽ സാഹിത്യ ജീവിതം ആരംഭിച്ചുആദ്യ കവിത പ്രസിദ്ധപ്പെടുത്തിയത് പതിനാറാം വയസിൽ . തമിഴ് സാഹിത്യത്തിലെ സംഭാവനകൾക്കായി 2002  സംസ്കൃത നാഷണൽ അവാർഡ്ക രസ്ഥമാക്കിയിട്ടുണ്ട് . നിരൂപകൻ , രാഷ്ട്രീയ പ്രവർത്തകൻ , എഡിറ്റർ (monthly – Uyirmmai ) എന്ന നിലകളിലും ശ്രദ്ധേയൻ.


വിജയകുമാർ
വിഷ്‌ണു കെ ഓമനക്കുട്ടൻ

(NIIST Magazine 2019)

No comments:

Post a Comment