Saturday, July 14, 2018

കവിതകൾ - ഇസൈ












ശബ്ദം

ഈ ലോകത്തിൽ
അനാവശ്യ
ശബ്ദങ്ങളേറെ

അതിൽ
ഏറ്റവും ക്രൂരം
ചിരി

അത് എപ്പോഴും
ചിരിക്കാൻ കഴിയാത്തവരുടെ
നട്ടുച്ചിയിൽ വിഴുന്നു.


----------------------------------------------------

ചെറിയ കുലുങ്ങൽ

ഭൂമി
ഒന്നു ചെറുതായി കുലുങ്ങി,
പെട്ടെന്ന്
തിരിച്ചുമെത്തി.

വലുതായി
ഒന്നും സംഭവിച്ചില്ല,
ഒരു കണ്ണാടി ഗ്ലാസ് മാത്രം
പൊട്ടി.

ഏത് ഗ്ലാസിൽ കുടിച്ചാൽ
നിൻറ്റെ ദാഹം ശമിക്കുമോ
ആ കണ്ണാടി ഗ്ലാസ്.

-----------------------------------------------------------

ഇപ്പോഴോ…

ഞാൻ നിന്നോട്
പലതവണ പറഞ്ഞു.

സത്യത്തെ       
അത്ര അടുത്ത് പോയി
നോക്കണ്ടന്നു.

ഇപ്പോഴോ
നീ
തലപൊട്ടി
മരിക്കാൻ കിടക്കുന്നു.

------------------------------------------------------------

3 കി.മീ

ആ നാട്ടിലേക്കു
ഈ വഴി
3 കി.മീ
എന്നു കാണിച്ചു
നിൽക്കുന്ന
മരത്തിനു
ഒരു ദിവസം
ആ നാടിനെ കാണാൻ
മോഹം.

വാഞ്ച കൊണ്ടു
യാത്ര തുടങ്ങിയ മരം
നടന്നു കൊണ്ടിരിക്കെ

3 കി.മീ
3 കി.മീ
എന്ന്
പിന്നോട്ട്
ഇഴഞ്ഞു കൊള്ളുന്നു
ആ നാട്.

-----------------------------------------------------------

നീ നിൻറ്റെ  മുത്തത്തെ ചുണ്ടിൽ കൊണ്ടുവരു

ട്രെയിൻ വന്നു.
അതിനൊന്നും അറിയില്ല.
അത് വരും,
പോകും.

----------------------------------------------------------

കവിയെപ്പറ്റി:

തമിഴിലെ ആധുനിക കവികളിൽ ഒരാളാണു. 
യഥാർഥനാമം :  A. സത്ത്യമൂർത്തി
1977-ൽജനിച്ചു
ആറ് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Blog: isaikarukkal.blogspot.in 


(Published in NIIST Magazine 2018)

No comments:

Post a Comment